ഗ്രീനോ സര്‍വീസസ് ഖത്തറില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു

ദോഹ. ഗ്രീനോ സര്‍വീസസ് ഖത്തറില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍, ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം അടൂര്‍ പ്രകാശ് എം.പി. ലോഗോ ലോഞ്ചിങ് നിര്‍വഹിച്ചു
ചടങ്ങില്‍ ഐ.സി.സി. പ്രസിഡന്റ് എ.പി. മണികണ്ഠന്‍, ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ വൈസ് പ്രസിഡന്റ് അനില്‍ അടൂര്‍, ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ഗ്രീനോ സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ ഷിഹാബ് വലിയകത്ത് , ജനറല്‍ മാനേജര്‍ ഖദീജ ആലിക്കല്‍ എന്നിവരും സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ മറ്റു പ്രമുഖരും സന്നിഹിതരായിരുന്നു.
ഗ്രീനോ സര്‍വീസസ്, പി.ആര്‍.ഒ സേവനങ്ങള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഐ.ടി. സൊല്യൂഷന്‍സ് എന്നിവയില്‍ വിദഗ്ധ സേവനങ്ങള്‍ നല്‍കുന്നു. കമ്പനികളുടെ രജിസ്‌ട്രേഷന്‍, മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, വെബ് ആപ്ലിക്കേഷനുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഇ-കൊമേഴ്‌സ്, സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് എന്നിവയിലും മികച്ച സേവനങ്ങള്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്. 51371121