Breaking News
ഇസ്രായേല്‍ അധിനിവേശവും ഹമാസും തമ്മിലുള്ള മധ്യസ്ഥ ശ്രമങ്ങള്‍ ഖത്തര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
ദോഹ. ഇസ്രായേല്‍ അധിനിവേശവും ഹമാസും തമ്മിലുള്ള മധ്യസ്ഥ ശ്രമങ്ങള്‍ ഖത്തര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കക്ഷികളുടെ ഗൗരവമില്ലായ്മ മൂലമാണിതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി സ്ഥിരീകരിച്ചു. ഇതിനര്‍ത്ഥം ദോഹയിലെ ഹമാസിന്റെ ഓഫീസ് അടച്ചുപൂട്ടുക എന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി