Local News
ലൈഫ്‌ടൈം മെമ്പര്‍ഷിപ്പ് സ്‌കീമിന് തുടക്കം കുറിച്ച് കുവാഖ്
ദോഹ: ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മ്മയായ കുവാഖ് തങ്ങളുടെ അംഗങ്ങള്‍ക്കായി അവതരിപ്പിച്ച ലൈഫ് ടൈം മെമ്പര്‍ഷിപ്പ് സ്‌കീമിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു.
കുവാഖ് സ്ഥാപകാംഗം ബുവന്‍രാജ്, മുതിര്‍ന്ന അഗം വിനോദ് കൃഷ്ണന്‍ എന്നിവര്‍ക്ക് മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു കൈമാറി.
അല്‍ സദ്ദ് സ്വാദ് റെസ്റ്റോറന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ സംബന്ധിച്ചു.