കൗമാരക്കാര്‍ക്ക് ഫുട്ബോള്‍ വിരുന്നൊരുക്കി ഖത്തര്‍ ടീന്‍സ് ലീഗ് സമാപിച്ചു
കെ.എം.സി.സി.ഖത്തര്‍ നവോത്സവ് 2കെ24ന്റെ ഭാഗമായി വിദ്യാര്‍ഥി വിഭാഗം ഗ്രീന്‍ ടീന്‍സ് സ്‌പോര്‍ട്‌സ് വിങ് സംഘടിപ്പിച്ച ഖത്തര്‍ ടീന്‍സ് ലീഗ്, ഖ്യൂടിഎല്‍ 24 ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആദ്യ എഡിഷന് ഉജ്വല സമാപനം. വുകൈറിലുള്ള ജെംസ് അമേരിക്കന്‍ അക്കാദമിയില്‍ നടന്ന വാശിയേറിയ മത്സരങ്ങളില്‍ നൂറോളം കൗമാര പ്രതിഭകള്‍ മാറ്റുരച്ചു. പെണ്‍കുട്ടികളുടെ രണ്ട് ടീമുകള്‍ അടക്കം ആറു ടീമുകള്‍ മാറ്റുരച്ച മത്സരങ്ങള്‍ പ്രവാസി വിദ്യാര്‍ത്ഥികളുടെ പ്രതിഭ വെളിവാക്കുന്നതായിരുന്നു. വീറും വാശിയും നിറഞ്ഞ മത്സരങ്ങളിലുടനീളം മികച്ച മുഹൂര്‍ത്തങ്ങളാണ് ഫുട്ബാള്‍ പ്രേമികള്‍ക്ക് സമ്മാനിച്ചത്.
അത്യന്തം വാശിയേറിയ മത്സരങ്ങള്‍ക്ക് ഒടുവില്‍ റെബെല്ലിയന്‍സ് എഫ്.സി ആണ്‍കുട്ടികളുടെ വിഭാഗത്തിലും ഫാല്‍ക്കണ്‍സ് യുണൈറ്റഡ് പെണ്‍കുട്ടികളുടെ വിഭാഗത്തിലും ചാമ്പ്യന്മാരായി. പ്രെഡറ്റേഴ്സ് എഫ്. സി., ബ്ലൈസിംഗ് സൈറന്‍സ് എന്നീ ടീമുകള്‍ യഥാക്രമം രണ്ടാം സ്ഥാനം നേടി. മുഹമ്മദ് റബീഹ് ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇബ്രാഹിം മുഹമ്മദ്, നദ മറിയം എന്നിവരെ മികച്ച ഗോള്‍ കീപ്പറായും ഫാദി അസീസ്, നിഹാ അജ്മല്‍ നബീല്‍ എന്നിവരെ മികച്ച കളിക്കാരായും തിരഞ്ഞെടുത്തു. അബ്ദുല്ല നഹാന്‍, മിന്‍ഹ മറിയം എന്നവരാണ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്. കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന കമ്മറ്റിയും ഗ്രീന്‍ ടീന്‍സ് ഭാരവാഹികളും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തില്‍ പി.കെ ഹാഷിര്‍, ലത്തീഫ് പാതിരപ്പറ്റ എന്നിവര്‍ നേടിയ ഗോളുകളുടെ പിന്‍ബലത്തില്‍ ടീം ഗ്രീന്‍ ടീന്‍സ് വിജയമുറപ്പിച്ചു.
വിവിധ വര്‍ണങ്ങളില്‍ ഉള്ള ഫ്‌ലാഗുകളുമായി വെള്ള ഉടുപ്പിട്ട കുട്ടികളും മത്സരങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ ടീം അംഗങ്ങളും കെ.എം.സി.സി. ഖത്തര്‍ നേതാക്കളും അണിനിരന്ന വര്‍ണ ശബളമായ മാര്‍ച്ച് പാസ്റ്റിനു ശേഷം കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന പ്രസിഡണ്ട് ഡോ.അബ്ദുസ്സമദ് മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രീന്‍ ടീന്‍സ് ചെയര്‍മാന്‍ പി.ടി. ഫിറോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത്, ട്രഷറര്‍ പി. എസ് .എം ഹുസൈന്‍ , അന്‍വര്‍ ബാബു, എം.പി ഇല്യാസ് മാസ്റ്റര്‍, മുഹമ്മദ് ഇര്‍ഫാന്‍, ഇശല്‍ സൈന എന്നിവര്‍ സംസാരിച്ചു. കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികള്‍, അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍, വിമന്‍സ് വിങ് പ്രസിഡണ്ട് സമീറ അബ്ദുന്നാസര്‍, വിവിധ സബ് കമ്മറ്റി ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു. സഹദ് കാര്‍ത്തികപ്പള്ളി സ്വാഗതവും, റാഫി പി.എസ്. നന്ദിയും പറഞ്ഞു..
സംസ്ഥാന ഭാരവാഹികളായ ഫൈസല്‍ മാസ്റ്റര്‍, അജ്മല്‍ നബീല്‍, മുസമ്മില്‍ വടകര, സെഡെക്‌സ് കാര്‍ഗോ സിഇഓ ജലീല്‍ പള്ളിക്കല്‍, സിറാജ് മാത്തോത്ത്, മജീദ് എന്‍. പി, ഇര്‍ഷാദ് ഷാഫി തുടങ്ങിയവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു, യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനുള്ള ഗ്രീന്‍ ടീന്‍സ് ഉപഹാരം ഫൈസല്‍ അരോമ കൈമാറി. ഗ്രീന്‍ ടീന്‍സ് ഭാരവാഹികളായ ഹാഷിര്‍ പി.കെ കല്‍പ്പറ്റ, ബഷീര്‍ കരിയാട്, ആബിദീന്‍ വാവാട്, അല്‍ത്താഫ് ഷറഫ് , റയീസ്. എം.ആര്‍, ഉബൈദുള്ള കുയ്യന, അബ്ദുസ്സമദ്, സഗീര്‍ ഇരിയ, ലത്തീഫ് പാതിരിപ്പറ്റ, മുഹമ്മദ് ഹാഷിര്‍, ഫാത്തിമ തബസ്സും, സജ ആമിന, മിന്‍ഹ മനാഫ്, സഹവ സല്‍മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.