സ്നേഹതീരം ഖത്തര്‍ ഫാമിലി മീറ്റ്
ദോഹ. ഖത്തറിലെ പ്രമുഖ കുടുംബ കൂട്ടായ്മയായ സ്നേഹതീരം ഖത്തര്‍ ഈ തീരത്ത് ഇത്തിരിനേരം എന്ന പേരില്‍ വക്രയിലെ റോയല്‍ പാലസ് ഹോട്ടലില്‍ ഫേമിലി മീറ്റ് സംഘടിപ്പിച്ചു. അമ്പതോളം കുടുംബങ്ങള്‍ പങ്കെടുത്ത മീറ്റില്‍ കുട്ടികളുടെ ചിത്ര രചന,കളറിംഗ്, എന്നീ മത്സരങ്ങള്‍ക്ക് പുറമെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന ഒട്ടേറെ കലാ പരിപാടികളും അരങ്ങേറി.
സ്നേഹതീരം പ്രസിഡന്റ് ഷെമീം മുഹമ്മദ് അധ്യക്ഷനായ ചടങ്ങില്‍ ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ ഗായകനും, സംഗീത സംവിധായകനുമായ ഫിറോസ് നാദാപുരം പരിപാടി ഉത്ഘാടനം നിര്‍വഹിച്ചു.
കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരി മുസ്തഫ എം വി, രക്ഷാധികാരി സലിം ബിടികെ, അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ഫരീദ് തിക്കോടി, വനിതാ വിംഗ് പ്രസിഡന്റ് റെസിന്‍ ഷെമീം, ജനറല്‍ സെക്രട്ടറി റെസീന സെലിം, ട്രഷറര്‍ തസ്നീം വൈസ് പ്രസിഡന്റുമാരായ അലി കളത്തിങ്കല്‍, സുമി ഷിയാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.
ജനറല്‍ സെക്രട്ടറി ഷിയാസ് അന്‍വര്‍ സ്വാഗതവും, ട്രഷറര്‍ ജസീല്‍ യൂസുഫ് നന്ദിയും പറഞ്ഞു.
റിസ ആരിഫ്, കെ.ജി. റെഷീദ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
വൈകുന്നേരം 7 മണിക്ക് തുടങ്ങിയ പ്രോഗ്രാം രാത്രി 12 മണി വരെ നീണ്ടു.