Uncategorized
ഗള്‍ഫ് കപ്പ് : ഖത്തര്‍ – യുഎഇ പോരാട്ടം ഇന്ന്
ദോഹ. ഇരുപത്തിയാറാമത് ഗള്‍ഫ് കപ്പ് ഗ്രൂപ്പ് എയില്‍ ഖത്തര്‍ യുഎഇ പോരാട്ടം ഇന്ന് . മല്‍സരത്തിനായി ഖത്തര്‍ ദേശീയ ടീം കഴിഞ്ഞ ദിവസം തന്നെ കുവൈത്തിലെത്തിയിട്ടുണ്ട്.
കുവൈറ്റ് ആതിഥേയത്വം വഹിക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ 26-ാമത് എഡിഷനില്‍ ഗ്രൂപ്പ് എയില്‍ യാത്ര ആരംഭിക്കുന്ന ഖത്തര്‍ ദേശീയ ടീം ഇന്ന് ജാബര്‍ അല്‍ മുബാറക് സ്റ്റേഡിയത്തില്‍ യുഎഇയെ നേരിടും. കുവൈത്ത് സമയം 10 മണിക്കാണ് മാച്ച് ആരംഭിക്കുക.
ജനുവരി 3 വരെ ടൂര്‍ണമെന്റ് തുടരും.