അറബി ഭാഷയും സംസ്‌കാരവുമായി കേരളത്തിന് അഭേദ്യമായ ബന്ധം : വൈസ് ചാന്‍സിലര്‍
തേഞ്ഞിപ്പലം. അറബി ഭാഷയും സംസ്‌കാരവുമായി കേരളത്തിന് അഭേദ്യമായ ബന്ധമാണുള്ളതെന്നും കേരളീയ ജീവിതത്തിന്റെ സമസ്ത മേഖലകളിലും അറബി സ്വാധീനം പ്രകടമാണെന്നും കാലിക്കറ്റ് യൂണിവേര്‍സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. പി.രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു.
കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പും ഫാറൂഖ് കോളേജ് അറബി വകുപ്പും യുഎഇയിലെ ദാറുല്‍ യാസ്മീന്‍ പബ്‌ളിഷിംഗ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാര്‍ ഇഎംഎസ് സെമിനാര്‍ കോംപ്‌ളക്‌സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സാമ്പത്തികവും വ്യവസായികവും സാംസ്‌കാരികവുമായ വളര്‍ച്ചയിലും പുരോഗതിയിലും അറബി ഭാഷക്കും അറബി നാടുകള്‍ക്കിം വലിയ പങ്കുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദഗ്ധരെ പങ്കെടുപ്പിച്ച് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് യൂണിവേര്‍സിറ്റി അറബി വകുപ്പ് നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സെമിനാറില്‍ പങ്കെടുക്കുന്നവിദേശി പ്രതിനിധികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വൈസ് ചാന്‍സിലര്‍ വിതരണം ചെയ്തു.
യൂണിവേര്‍സിറ്റി ഭാഷാ വിഭാഗം ഡീന്‍ ഡോ. എ.ബി മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു.
യുഎഇയിലെ പ്രശസ്ത പ്രസാധാകരായ ദാറുല്‍ യാസ്മീന്‍ പബ്‌ളിഷിംഗ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി സിഇഒയും ഗ്രന്ഥകാരിയുമായ ഡോ. മറിയം അല്‍ ശിനാസി , യൂണിവേര്‍സിറ്റി അറബി വകുപ്പ് മേധാവി ഡോ. അബ്ദുല്‍ മജീദ് ടി.എ, സെമിനാര്‍ ചീഫ് കോര്‍ഡിനേറ്റര്‍ ഡോ. അലി നൗഫല്‍ എന്നിവര്‍ സംസാരിച്ചു.