Local News

അവധിക്കാലം; കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും അഡീഷണല്‍ ഫ്‌ലൈറ്റുകള്‍ ആവശ്യപ്പെട്ട് ഗപാഖ്

ദോഹ. കേരളത്തിലെ മധ്യവേനലവധി ആരംഭിക്കുന്നതോടെ നിരവധി കുടുംബങ്ങള്‍ ഖത്തറിലേക്ക് വരുന്ന സന്ദര്‍ഭം കണക്കിലെടുത്ത് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും അഡീഷണല്‍ ഫ്‌ലൈറ്റുകള്‍ സര്‍വീസ് നടത്താന്‍ ആവശ്യമായ ഇടപടലുകള്‍ അഭ്യര്‍ത്ഥിച്ച് ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ( ഗപാഖ്) കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, എം പി മാരായ ഇ ടി മുഹമ്മദ് ബഷീര്‍, എം കെ രാഘവന്‍, പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കെ സി വേണുഗോപാല്‍ എന്നിവര്‍ക്ക് നിവേദനം അയച്ചു. നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് ട്രാന്‍സ്‌പോര്‍ട്ട് (ഏവിയേഷന്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സംഘടനക്ക് അറിയിപ്പു ലഭിക്കുകയും ചെയ്തു.
ഗപാഖ് യോഗത്തില്‍, പ്രസിഡന്റ് കെ.കെ. ഉസ്മാന്‍, ജനറല്‍ സെക്രട്ടറി ഫരീദ് തിക്കോടി, ഓര്‍ഗസൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അന്‍വര്‍ സാദത്ത് ടി. എം. സി, സുബൈര്‍ ചെറുമോത്ത്, അമീന്‍ കൊടിയത്തൂര്‍, എ ആര്‍ അബ്ദുല്‍ ഗഫൂര്‍, കോഴിക്കോട് ഗഫൂര്‍, ഇദ്രീസ് ഷാഫി മൂഴിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!