Breaking News
ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, അക്രം അഫിഫ് മികച്ച കളിക്കാരന്, ഫെലിക്സ് സാഞ്ചസ് മികച്ച കോച്ച്

ദോഹ: 2024- 2025 സീസണിലെ ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു,

അക്രം അഫിഫ് മികച്ച കളിക്കാരനും, അല്‍ സദ്ദ് ക്ളബ്ബിന്റെ പരിശീലകന് ഫെലിക്സ് സാഞ്ചസ് മികച്ച കോച്ചുമായി തെരഞ്ഞെടുക്കപ്പെട്ടു.

ഇന്നലെ ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. അല്‍ സദ്ദ് ക്ളബ്ബിന്റെ ഗോള്‍കീപ്പര്‍ മെഷാല്‍ ബര്ഷാമിനാണ് മികച്ച ഗോള്‍കീപ്പര്‍ അവാര്‍ഡ്
ലീഗ് കാമ്പെയ്നില്‍ 21 ഗോളുകള്‍ നേടിയ അല്‍ റയ്യാന്റെ റോജര്‍ ഗ്വെഡിസിന് ടോപ്പ് സ്കോറര്‍ക്കുള്ള മന്‍സൂര്‍ മുഫ്ത അവാര്‍ഡ് ഔപചാരികമായി സമ്മാനിച്ചു.


