ദിവാകര്‍ പൂജാരിയെ ഐസിബിഎഫ് ആദരിച്ചു

ദോഹ. ഹ്രസ്വ സന്ദര്‍ശനര്‍ത്ഥം ഖത്തറിലെത്തിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവെലന്റ് ഫോറം മുന്‍ ജനറല്‍ സെക്രട്ടറി ദിവാകര്‍ പൂജാരിക്ക് ഐസിബിഎഫ് മാനേജ്മന്റ് കമ്മിറ്റി ് പ്രത്യേക സ്വീകരണം സംഘടിപ്പിച്ചു.
ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡികളായ ഐ.സി.സി, ഐ.ബി.പി.എന്‍ എന്നീ സംഘടനകളുടെയും ജനറല്‍ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കര്‍ണാടക സംഘ ഖത്തര്‍, ബിലവാസ് ഖത്തര്‍ തുടങ്ങി നിരവധി കൂട്ടായ്മകളിലെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം ഏതാനും വര്‍ഷം മുമ്പ് ഖത്തര്‍ പ്രവാസം അവസാനിപ്പിച്ച ദിവാകര്‍ പൂജാരിയുടെ നേതൃത്വത്തിനും സമര്‍പ്പണത്തിനുമുള്ള സ്‌നേഹോപഹാരമായിരുന്നു ഈ ആദരവ് .
ഐ.സി.ബി.എഫ് സെക്രട്ടറി ജാഫര്‍ തയ്യിലിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങില്‍ പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷ പ്രസംഗം നടത്തി. അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ കെ.എസ്. പ്രസാദ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബോബന്‍, മുന്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.എ.എം ബഷീര്‍, മുന്‍ ഐസിബിഎഫ് പ്രസിഡന്റുമാരായ അബ്ദുല്‍ ഖാദര്‍, നീലാംശു ഡേ, ബിലവാസ് ഖത്തര്‍ പ്രസിഡന്റായ അപര്‍ണ ശരത് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഐസിബിഎഫ് ഫിനാന്‍സ് ഹെഡ് നിര്‍മല ഗുരു നന്ദി പറഞ്ഞു.
ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി ദിവാകര്‍ പൂജാരിയുടെ സേവനങ്ങള്‍ സദസ്സിന് വിശദീകരിച്ചു . തുടര്‍ന്ന് കമ്മ്യൂണിറ്റി നേതാക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ അതിഥിയെ ഐസിബിഎഫ് മാനേജ്മന്റ് കമ്മിറ്റി ആദരിച്ചു. ദിവാകര്‍ പൂജാരി തന്റെ അനുഭവങ്ങളും കൃതജ്ഞതയും പങ്കുവെച്ച് സംസാരിച്ചു.
ഐസിബിഎഫ് മാനേജിംഗ് കമ്മറ്റി അംഗങ്ങളായ മണി ഭാരതി, ശങ്കര്‍ ഗൗഡ്, ഇര്‍ഫാന്‍ അന്‍സാരി, മിനി സിബി, അഡൈ്വസറി അംഗം സതീഷ് വി. തുടങ്ങിയവര്‍ നേതൃത്വം നല്‍കി
