Breaking News
ഖത്തര്‍ എയര്‍വേയ്സ് പ്രാദേശിക ഖത്തരി ബാങ്കുകളുമായി 4.5 ബില്യണ്‍ റിയാലിന്റെ വായ്പാ ഫെസിലിറ്റി കരാറില്‍ ഒപ്പുവെച്ചു

ദോഹ: ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് കഴിഞ്ഞ 28 വര്‍ഷത്തിനിടെ ആദ്യമായി, ഖത്തര്‍ നാഷണല്‍ ബാങ്ക് നയിക്കുന്ന പ്രമുഖ പ്രാദേശിക ഖത്തരി ബാങ്കുകളുമായി 4.5 ബില്യണ്‍ ഖത്തര്‍ റിയാലിന്റെ തന്ത്രപരമായ ധനസഹായം നല്‍കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചു.
ഖത്തര്‍ ആഭ്യന്തര ബാങ്കുകളായിരിക്കും ധനസഹായം നല്‍കുക. വായ്പ നല്‍കുന്ന ബാങ്കുകളില്‍ അഹ് ലി ബാങ്ക്, കൊമേഴ്സ്യല്‍ ബാങ്ക്, ദോഹ ബാങ്ക്, ദുഖാന്‍ ബാങ്ക്, ഖത്തര്‍ ഇസ് ലാമിക് ബാങ്ക്, ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ് ലാമിക് ബാങ്ക്
എന്നിവ ഉള്‍പ്പെടുന്നു.


