നമ്മുടെ അടുക്കളത്തോട്ടം ദോഹ സംഘടിപ്പിച്ച യംഗ് ഫാര്‍മര്‍ കോണ്ടസ്റ്റ് സീസണ് 4 വിജയികളെ പ്രഖ്യാപിച്ചു

ദോഹ. നമ്മുടെ അടുക്കളത്തോട്ടം ദോഹ സംഘടിപ്പിച്ച യംഗ് ഫാര്‍മര്‍ കോണ്ടസ്റ്റ് സീസണ് 4 വിജയികളെ പ്രഖ്യാപിച്ചു.
തമീം അഹ്മദ് (എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ ),അല്‍ഫോന്‍സാ ഹന്നാ വിജു (ഒലിവ് ഇന്റര്‍നാഷണല്‍ സ്കൂള്‍ )എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു.
മിഖാ മേരി ജിനേഷ് (ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂള്‍ ),ജിയാ മരിയ ജിറ്റോ (എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ )എന്നിവര്‍ രണ്ടാം സ്ഥാനത്തിനര്‍ഹരായി.ലക്ഷ്മി ദാക്ഷായണി (രാജഗിരി പബ്ലിക് സ്കൂള്‍ )മൂന്നാം സ്ഥാനത്തെത്തി.ഉസ്തത് കൗര്‍ (രാജഗിരി പബ്ലിക് സ്കൂള്‍ )പ്രോത്സാഹന സമ്മാനം നേടി.
മല്‍സരത്തില്‍ 80ല്‍ പരം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് നല്ലയിനം പച്ചക്കറി തൈകള്‍ സംഘാടകര്‍ സൗജന്യമായി നല്‍കിയിരുന്നു. കൂടാതെ വേണ്ടുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങളും കൊടുത്തു.കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ തുടങ്ങി ഏപ്രില്‍ വരെ ആയിരുന്നു മത്സരത്തിന്റെ സമയം

