Local News
അഞ്ചാമത് റീസൈക്ലിംഗ് ആന്‍ഡ് സസ്‌റ്റൈനബിലിറ്റി കോണ്‍ഫറന്‍സ് ആന്റ് എക്‌സിബിഷന് ഉജ്വല തുടക്കം

ദോഹ: അഞ്ചാമത് റീസൈക്ലിംഗ് ആന്‍ഡ് സസ്‌റ്റൈനബിലിറ്റി കോണ്‍ഫറന്‍സ് ആന്റ് എക്‌സിബിഷന് ഉജ്വല തുടക്കം.
‘സുസ്ഥിര സമ്പത്തിലേക്ക്’ എന്ന പ്രമേയത്തില്‍ ദോഹയിലെ റാഫിള്‍സ് ഹോട്ടലില്‍ ആണ് രണ്ട് ദിവസത്തെ സമ്മേളനം നടക്കുന്നത്.
മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അതിയ്യയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ മാലിന്യ സംസ്‌കരണ മേഖലയിലെ തിരഞ്ഞെടുത്ത വിദഗ്ധര്‍ക്ക് പുറമേ വിവിധ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല കമ്പനികള്‍, പ്രാദേശിക ഫാക്ടറികള്‍, നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ എന്നിവയും പങ്കെടുക്കുന്നു.
ഉദ്ഘാടന ചടങ്ങില്‍ വിവിധ മന്ത്രാലയങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുമുള്ള നിരവധി മന്ത്രിമാര്‍, അണ്ടര്‍ സെക്രട്ടറിമാര്‍, അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.