Breaking News
ഖത്തര്‍ സൂപ്പര്‍ താരം ഹസ്സന് അല്‍ ഹൈദൂസ് അന്താരാഷ്ട്ര ഫുട്ബോളിലേക്ക് തിരിച്ചുവരുന്നു

ദോഹ: വിരമിച്ച് മാസങ്ങള്‍ക്ക് ശേഷം ഖത്തര്‍ സൂപ്പര്‍ താരം ഹസ്സന് അല്‍ ഹൈദൂസ് അന്താരാഷ്ട്ര ഫുട്ബോളിലേക്ക് തിരിച്ചുവരുന്നു. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് ആണ് ഖത്തര്‍ ദേശീയ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഹസ്സന് അല്‍ ഹൈദൂസ് വരാനിരിക്കുന്ന ഫിഫ ലോകകപ്പ് 2026 യോഗ്യതാ പ്ലേ-ഓഫുകള്‍ക്കായി അല്‍ അന്നബി ടീമില്‍ വീണ്ടും ചേരുമെന്ന് പ്രഖ്യാപിച്ചത്.




