Local News
മെട്രോ യാത്രക്കാര്‍ക്ക് സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആഭ്യന്തരമന്ത്രാലയം

ദോഹ. ഖത്തറില്‍ മെട്രോ യാത്രക്കാര്‍ക്ക് സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആഭ്യന്തരമന്ത്രാലയം. വ്യക്തിഗത വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കുക, ട്രെയിന്‍ വാതിലുകള്‍ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും അവയില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക, സ്റ്റേഷനുകള്‍ക്കുള്ളിലെ എല്ലാ നിര്‍ദ്ദേശങ്ങളും അടയാളങ്ങളും പാലിക്കുക എന്നിവയുള്‍പ്പെടെ നിരവധി പ്രധാന സുരക്ഷാ നടപടികള്‍ മന്ത്രാലയം ഓര്‍മിപ്പിച്ചു.

