Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ യൂണിവേര്‍സിറ്റിയില്‍ പുതിയ അക്കാദമിക് സെമസ്റ്ററിന് ഇന്ന് തുടക്കം

ദോഹ: വിവിധ കോളേജുകളിലും അക്കാദമിക് തലങ്ങളിലുമായി 29,000-ത്തിലധികം വിദ്യാര്‍ത്ഥികളുമായി ഖത്തര്‍ യൂണിവേര്‍സിറ്റിയില്‍ പുതിയ അക്കാദമിക് സെമസ്റ്ററിന് ഇന്ന് തുടക്കം.

പുതിയ അക്കാദമിക് സെമസ്റ്റര്‍ ആരംഭിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാര്‍ത്ഥി കാര്യ വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ദിയാബ് സ്ഥിരീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക്, പ്രത്യേകിച്ച് 6,000-ത്തിലധികം പുതിയ വിദ്യാര്‍ത്ഥികള്‍ക്ക്, സുഗമവും ഫലപ്രദവുമായ തുടക്കം ഉറപ്പാക്കാന്‍ സര്‍വകലാശാല അതിന്റെ കോളേജുകളിലും സേവന, ഭരണ യൂണിറ്റുകളിലും പൂര്‍ണ്ണമായും തയ്യാറാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

Related Articles

Back to top button