അപ്‌ഗ്രേഡ് – ഫോക്കസ് ഖത്തര്‍, സി.എം.എ അവയര്‍നസ് പ്രോഗ്രാം സംഘടിപ്പിച്ചു

ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ ഹിലാല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ഫിനാന്‍സ് മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും, തൊഴില്‍ തേടുന്നവര്‍ക്കും, അവരുടെ കരിയറില്‍ മുന്നേറ്റം കൈവരിക്കാന്‍ സഹായകമാകുന്ന സര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് (സി.എം.എ) കോഴ്സ് അവയര്‍നസ് പരിപാടി സംഘടിപ്പിച്ചു.
ഫോക്കസ് വില്ലയില്‍ നടന്ന പരിപാടി ഫോക്കസ് ഖത്തര്‍ സി.ഒ.ഒ. അമീര്‍ ഷാജി ഉദ്ഘാടനം ചെയ്തു. സി.എം.എ മെന്റര്‍, ഫിനാന്‍ഷ്യല്‍ പ്രഫഷണല്‍, കരിയര്‍ കോച്ച് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന സി.എം.എ. സിറാജുദ്ദീന്‍ താരേമ്മല്‍ കോഴ്സിന്റെ പ്രാധാന്യം, മൂല്യം, വിജയകരമായി പൂര്‍ത്തിയാക്കാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ് കൈകാര്യം ചെയ്തു.
ഹിലാല്‍ ഡിവിഷന്‍ എച്ച്.ആര്‍. ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച പരിപാടി സിബി, ആഷിഖ് ബേപ്പൂര്‍, നസീഫ്, അസ്ലം, നബീല്‍, ഇര്‍ഷാദ് എന്നിവര്‍ ചേര്‍ന്ന് നിയന്ത്രിച്ചു.