Local News
കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ ദോഹ ഷോപ്പിംഗ് ട്രേഡ് ഫെയര്‍ സെപ്റ്റംബര്‍ 13 വരെ

ദോഹ. ഓഗസ്റ്റ് 28 ന് കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ ആരംഭിച്ച ദോഹ ഷോപ്പിംഗ് ട്രേഡ് ഫെയര്‍ സെപ്റ്റംബര്‍ 13 വരെ തുടരും. വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍, ബ്രാന്‍ഡുകള്‍, വെണ്ടര്‍മാര്‍ എന്നിവയുമായി, ഈ സൗജന്യ എന്‍ട്രി മേള ഖത്തറിലെ സീസണിലെ ഏറ്റവും ആവേശകരമായ വാണിജ്യ ഒത്തുചേരലുകളിലൊന്നാകും.
