Local News
യുവകലാസാഹിതി ഖത്തര്‍ ”ഈണം 2025” പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ. യുവകലാസാഹിതി ഖത്തര്‍ ”ഈണം 2025” പോസ്റ്റര്‍ പ്രകാശനം ചെയ്തു ഐസിസിയില്‍ വച്ച് നടന്ന ചടങ്ങില്‍
പരിപാടിയുടെ പോസ്റ്റര്‍ യുവകലാസാഹിതി പ്രസിഡന്റ് ബഷീര്‍ പട്ടാമ്പി യുവകലാസാഹിതി കോര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി ഷാനവാസ് തവയിലിന് നല്‍കിയാണ് പ്രകാശനം ചെയ്തത്.
യുവകലാസാഹിതി സെക്രട്ടറി ഷഹീര്‍ ഷാനു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോര്‍ഡിനേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി സിറാജ്, മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഒക്ടോബര്‍ 17 നു അല്‍-സദ്ദ് സ്വാദ് റെസ്റ്റോറന്റില്‍ വെച്ചാണ് യുവകലാസാഹിതി ഓണാഘോഷം സംഘടിപ്പിക്കുന്നത്.
