മരുഭൂമിയിലും മനോഹാരിതയുണ്ടെന്ന് വിളിച്ചോതുന്ന ഖത്തർ
ജയ രാജ കൃഷ്ണൻ

മരുഭൂമിയിലും മനോഹാരിതയുണ്ടെന്ന് വിളിച്ചോതുന്ന ഖത്തർ . എങ്ങും വർണ്ണശബളമായി കണ്ണഞ്ചിപ്പിക്കുന്ന രാത്രിയുടെ യാമങ്ങളിലും നിധിയുടെ കലവറ തേടിയുള്ള യാത്ര. എണ്ണ കിണറുകൾ ഗർഭം ധരിച്ച് കിടക്കുന്ന മണൽ കാടുകളിൽ ആശകളുടെയും സ്വപ്നങ്ങളുടെ ഭാണ്ഡവും പേറി പ്രവാസികൾ ഇവിടെ യാത്ര തുടരുന്നു. രാപകലില്ലാതെ അധ്വാനിക്കുന്ന ഒരുപറ്റം ജനങ്ങളുടെ ആവാസ കേന്ദ്രം.

കെട്ടിലും മട്ടിലും ഖത്തർ തന്റെ പ്രൗഢി ഒട്ടും കുറയ്ക്കാതെ തലയെടുപ്പോടെ നിലക്കൊള്ളുന്നു. ഖത്തർ സംസ്കാരത്തെയും സമ്പന്നതയേയും വാനോളം ഉയർത്തി കൊണ്ട് അറബി കഥയിലെ അത്ഭുതങ്ങൾ നിറഞ്ഞ് നിൽക്കുന്നു

പരസ്പരം ദേദം കല്പിക്കാൻ ആകാതെ കെട്ടി പുണർന്നു കിടക്കുന്ന ആഴിയും ആകാശവും…. : നമ്മുക്ക് ഇടയിൽ അകലം ഇല്ല എന്ന് ഇടയ്ക്ക് ഇടയ്ക്ക് ഓർമ്മിപ്പിച്ചു കൊണ്ട് കരയെ തഴുകുന്ന വക്ര കടൽ തീരം ഖത്തർ മനോഹാരിതയിൽ മറ്റൊരു പ്രത്യേകതയാണ്.

വിദേശികളെയും സ്വദേശികളെയും മാടി വിളിച്ചു കൊണ്ട് നിൽക്കുന്ന പടുകൂറ്റൻ കപ്പലുകൾ ഖത്തറിന്റെ മാറ്റ് കൂട്ടുന്ന ഒരു കാഴ്ച്ചയാണ്. ഇടതൂർന്ന് നിൽക്കുന്ന അംബചുമ്പികളുടെ പ്രത്യേകതകൾ വേറെയും.വ്യത്യസ്ത ആകൃതിയിലുള്ള കെട്ടിടങ്ങളാണ് ഖത്തർ തലസ്ഥാനമായ ദോഹയ്ക്ക് പൂർണ്ണത കൈവരിക്കുന്നു.
ലോകത്തെ ഏറ്റവും വലിയ എണ്ണ പാടങ്ങളുടെ വൻ ശേഖരണവും ഒപ്പം ദ്രവീകൃത പ്രകൃതി വാതകളുടെ ബഹുമതി കൂടിയായപ്പോൾ കീരീടവും ചെങ്കോലും വച്ച സുൽത്താന്റെ ചേലാണ്

എന്നിരുന്നാലും ഖത്തറിൽ മുത്തിന് ഇപ്പോഴും അതിന്റെ സ്ഥാനവും പ്രാധാന്യവുമുണ്ട്.
ലോകത്തിലെ ഏറ്റവും ചെലവേറിയ കൃത്രിമ ദ്വീപുകളിലൊന്നിൽ അതിന്റെ പേര് തിളങ്ങുന്നു മൂല്യമുള്ള പേൾ-ഖത്തർ.
അതുപോലെ മറ്റൊരു അത്ഭുതമാണ് നാഷണൽ മ്യൂസിയം ഓഫ് ഖത്തർ അവിടുത്തെ ജനങ്ങളുടെയും കഥ ജീവസുറ്റതാക്കാൻ സമർപ്പിതമാണ്.
ഇത് രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യത്തിനും സംസ്‌കാരത്തിനും സജീവമായി ശബ്ദം നൽകുകയും ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളുമായും ആളുകളുമായും ഖത്തറിന്റെ വിപുലമായ ബന്ധങ്ങളുടെ ശൃംഖല പ്രകടമാക്കുകയും ചെയ്യുന്നു.
എണ്ണിയാൽ തീരാത്ത കലവറയുടെ സങ്കേതമായ ഖത്തർ ഇന്നും ജൈത്രയാത്ര തുടരുന്നു

