Breaking News
മെട്രോലിങ്ക് എം315 ബസ് പഴയ ദോഹ തുറമുഖത്തേക്ക് നേരിട്ട് സര്‍വീസ് നടത്തും

ദോഹ: മെട്രോലിങ്ക് എം315 ബസ് പഴയ ദോഹ തുറമുഖത്തേക്ക് നേരിട്ട് സര്‍വീസ് നടത്തുമെന്ന് കര്‍വ പ്രഖ്യാപിച്ചു. പഴയ ദോഹ തുറമുഖത്തേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന ഈ റൂട്ടിലൂടെ യാത്രക്കാര്‍ക്ക് മിന ജില്ലയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.
ഇതോടൊപ്പം സൂഖ് വാഖിഫ് സ്റ്റേഷനില്‍ ഒരു പുതിയ സ്റ്റോപ്പ് കൂടി ചേര്‍ത്തിട്ടുണ്ട്. ഇത് യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നു.



