
മംവാഖ് ഖത്തര്‍”മൂന്നാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
ദോഹ. മംവാഖ് ഖത്തര്‍”മൂന്നാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
തൃശ്ശൂര്‍ ജില്ലയിലെ മന്ദലാംകുന്ന് പ്രദേശത്തെ ഖത്തര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മയാണ്
മന്നലാംകുന്ന് വെല്‍ഫെയര്‍ അസോസിയേഷന്‍- എന്ന മംവാഖ് ഖത്തര്‍
ഒക്ടോബര്‍ 24 നു ജെംസ് അമേരിക്ക അക്കാദമി സ്‌കൂള്‍ ഗ്രൗണ്ട് സ്റ്റേഡിയത്തില്‍ ആകും മത്സരങ്ങള്‍ നടക്കുക
മത്സരങ്ങളില്‍ ഖത്തറിലെ പ്രധാന ഇന്ത്യന്‍ പ്രവാസികളുടെ എട്ടു ഫുട്ബാള്‍ ടീമുകള്‍ പങ്കെടുക്കുമെന്ന്
സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .ഫൈനല്‍ മത്സരവിജയികള്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡുകളും സമ്മാനിക്കും
വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡന്റ് ലാല്‍മോന്‍ വലിയകത്ത് ജ.സെക്രട്ടറി യൂസഫ് മുഹമ്മദ്, പ്രോഗ്രാം ചെയര്‍മാന്‍ അഷ്റഫ് എം.സി, കണ്‍വീനര്‍ ആദില്‍ റഷീദ് എന്നിവര്‍ പങ്കെടുത്തു .
തുടര്‍ന്ന് നടന്ന കിക്ക് ഓഫ് നൈറ്റ് ചടങ്ങില്‍ ട്രോഫികളും,ജേഴ്‌സികളും അനാച്ഛാദനം ചെയ്തു.ചടങ്ങില്‍ ഐ .എസ്.സി ജനറല്‍ സെക്രട്ടറി ഹംസ യൂസഫ്,
ഫോക് പ്രസിഡന്റ് :കെ.കെ ഉസ്മാന്‍ ,സാംസ്‌കാരിക പ്രവര്‍ത്തകന്‍ ചന്ദ്രമോഹന്‍ പിള്ള,ടി .എസ് ഖത്തര്‍ എം ഡി . റാഫി,ബി .ടി .എസ് എംഡി
ജെഫ്ന അബ്ദുല്‍ റഹ്‌മാന്‍ ,അബ്ദുല്‍ റഹിം ,ആര്‍ജെ.ജിബിന്‍, കാസ്സിം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .
സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ അര്‍ഷാദ്.എം.സി സ്വാഗതവും സെക്രട്ടറി യൂസഫ് മുഹമ്മദ് നന്ദി പറഞ്ഞു .


