
Breaking News
റമദാനിലെ ആദ്യ വെള്ളിയാഴ്ച്ച, ജാഗ്രതയോടെ പള്ളികള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : റമദാനിലെ ആദ്യ വെള്ളിയാഴ്ച്ചയെ ഏറെ ജാഗ്രതയോടെയാണ് പള്ളികള്‍ വരവേറ്റത്. ആദ്യ ബാങ്ക് കൊടുത്തത് മുതല്‍ തന്നെ വിശ്വാസികള്‍ പള്ളികളിലേക്ക് ഒഴുകിയെങ്കിലും മതകാര്യ മന്ത്രാലയത്തിന്റെ കര്‍ശനമായ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് രണ്ടാമത്തെ ബാങ്കിന്റെ പത്ത് മിനുറ്റ് മുമ്പ് മാത്രമാണ് പള്ളികള്‍ തുറന്നത്. പള്ളിക്കുള്ളിലും പുറത്തും സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.
സുരക്ഷാമുന്‍കരുതലുകള്‍ പാലിച്ച് കോവിഡ് മഹാമാരിയെ ക്രിയാത്മകമായി പ്രതിരോധിക്കുവാന്‍ ഖതീബുമാര്‍ ഉദ്ബോധിപ്പിച്ചു.