Breaking News
2026 ലെ ഏറ്റവും സുരക്ഷിതമായ 25 ഫുള്‍-സര്‍വീസ് എയര്‍ലൈനുകളില്‍ ഖത്തര്‍ എയര്‍വേയ്സിന് നാലാം സ്ഥാനം

ദോഹ: ലോകമെമ്പാടുമുള്ള 320 എയര്‍ലൈനുകളുടെ സുരക്ഷാ സ്കോറുകള്‍ കണക്കാക്കുന്നതിനായി എയര്ലൈന്റേറ്റിംഗിലെ സുരക്ഷാ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍, 2026 ലെ ഏറ്റവും സുരക്ഷിതമായ 25 ഫുള്‍-സര്‍വീസ് എയര്‍ലൈനുകളില്‍ ഖത്തര്‍ എയര്‍വേയ്സ് നാലാം സ്ഥാനത്തെത്തി.
ഏറ്റവും സുരക്ഷിതമായ എയര്‍ലൈനായി ഇത്തിഹാദ് എയര്‍വേയ്സിനെ തിരഞ്ഞെടുത്തു, കാത്തേ പസഫിക് രണ്ടാം സ്ഥാനത്തും ക്വാണ്ടാസ് മൂന്നാം സ്ഥാനത്തുമാണ്. എമിറേറ്റ്സ് ആണ് അഞ്ചാം സ്ഥാനത്തുള്ളത്.
