ഉസ്താദ് അലിയാര്‍ ഖാസിമിക്ക് സ്വീകരണം നല്കി

ദോഹ: ഖത്തറില്‍ ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ ഇസ് ലാമിക പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് അലിയാര്‍ ഖാസിമിക്ക് സൌത്ത് കേരള എക്‌സ്പാറ്റ്‌സ് അസ്സോസിയേഷന്‍ (സ്‌കിയ ഖത്തര്‍) സ്വീകരണം നല്‍കി. സ്‌നേഹവും പുഞ്ചിരിയും സമാധാനത്തിന്റെ അഭിവാദ്യവും കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കാന്‍ നമുക്ക് കഴിയണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും മതൃകയുള്ള വ്യക്തികത്വങ്ങളാവുകയും മാനവരാശിയോട് സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും സമീപനം സ്വീകരിക്കുകയും ചെയ്യണമെന്നും അഭിപ്രായപ്പെട്ടു. ശൈഖ് അബ്ദുല്ലാഹ് ബിന് സൈദ് അല്‍ മഹ്‌മൂദ് കള്‍ച്ചറല്‍ സെന്റിന്റെ അതിഥിയായാണ് അദ്ദഹം ഖത്തറില്‍ എത്തിയത്.
സ്‌കിയ പ്രസിഡന്റ് ബിലാല്‍ ഹരിപ്പാട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മാസ്റ്റര്‍ അദ്‌നാന്‍ മുഹമ്മദ് ഖിറാഅത്ത് നടത്തി. ഉപദേശക സമിതി അംഗങ്ങളും ഭാരവാഹികളും ചേര്‍ന്ന് ഉസ്താദിന് ഉപഹാരം സമ4പ്പിച്ചു. ഫഖ്റുദ്ധീന്‍, റഷീദ് അഹ്‌മദ്, മന്‍സൂര്‍, ഷാജഹാന്‍, ഫഹദ്, നൗഷാദ് അണ്ടൂര്‍ക്കോണം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി നിസാം പി ആര്‍ കണ്‍വീനര്‍ സുധീര്‍, തിരുവനന്തപുരം ജില്ലാ കോര്‍ഡിനേറ്റര്‍ റിയാസ് മാഹീന്‍ എന്നിവര്‍ യോഗം നിയന്ത്രിച്ചു.