Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സഫാരി 10, 20, 30 പ്രമോഷന്‍ ഇന്ന് തുടക്കം

ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയില്‍ 10, 20, 30 പ്രമോഷന്‍ ഇന്ന് തുടക്കം. സഫാരിയുടെ തന്നെ വളരെ ജനശ്രദ്ധ നേടിയ പ്രമോഷനാണ് സഫാരി 10, 20, 30 പ്രമോഷന്‍.

പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ് മറ്റ് ഭക്ഷ്യോത്പന്നങ്ങള്‍, കോസ്‌മെറ്റിക്സ് , ഹൗസ്‌ഹോള്‍ഡ്, റെഡിമെയ്ഡ്, ഫൂട്ട്‌വെയര്‍ , ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ ആക്‌സസറീസ് തുടങ്ങി നിത്യോപയോഗ വസ്തുക്കളും, ഭക്ഷ്യധാന്യങ്ങളും, തുണിത്തരങ്ങളും, ലഭ്യമായ എല്ലാ ഉത്പന്നങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ 10, 20, 30 പ്രമോഷന്‍ സഫാരി ജനങ്ങളിലേക്കെത്തിക്കുന്നത്. മാത്രമല്ല, 10, 20, 30, റിയാലിന്റെ ആയിരക്കണക്കിന് ഉത്പന്നങ്ങള്‍ക്ക് പുറമെ 15 റിയാലിനും 25 റിയാലിനും ലഭിക്കുന്ന നിരവധി പ്രൊഡക്റ്റുകളും ഈ പ്രമോഷനില്‍ ലഭ്യമാണ്.

ഫേഷ്യല്‍ ടിഷ്യൂ 10 ബോക്‌സിനു വെറും 10 ഖത്തര്‍ റിയാല്‍, 3 ലിറ്റര്‍ പ്രഷര്‍ കുക്കര്‍ വെറും 20 റിയാല്‍, സ്റ്റീം അയേണ്‍ ബോക്‌സ് വെറും 30 റിയാല്‍, 1300ഗ്രാം സാദിയ ചിക്കന്‍ വെറും പത്തു റിയാല്‍, 2.5 കിലോ ടൈഡ് ഡിറ്റര്‍ജെന്റ് പൗഡര്‍ 2 എണ്ണത്തിന് വെറും 30 റിയാല്‍, 1.5 ലിറ്റര്‍ വാട്ടര്‍ ബോട്ടില്‍ 20 എണ്ണം വെറും 10 റിയാല്‍, റെഡ്മി ഇയര്‍ബഡ്‌സ് വെറും 30 റിയാല്‍ തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലതാണ്.

നാവില്‍ കൊതിയൂറുന്ന വിവിധ രുചിക്കൂട്ടുകള്‍ ഒരുക്കികൊണ്ട് സഫാരി ബേക്കറി ആന്‍ഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും ഒട്ടനവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത് വെസ്റ്റേണ്‍, സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, അറബിക്ക്, ചൈനീസ് വിഭവങ്ങളും, വ്യത്യസ്ത വിഭവങ്ങള്‍ ഉള്‍പ്പെടുത്തി മികച്ച കോംമ്പോ ഓഫറുകളും ഒരുക്കിയിരിക്കുന്നു. കൂടാതെ ചിക്കന്‍ ബിരിയാണി, ചിക്കന്‍ മജ്ബൂസ്, പിസ്സ, തുടങ്ങിയ വിഭവങ്ങളും ഒരുക്കിയിരിക്കുന്നതിനോടൊപ്പം തന്നെ ഫ്രഷ് ഫുഡിലെ ഡെലി വിഭാഗത്തില്‍ റൗമി ചീസ്, ബട്ടര്‍ ബ്ലോക്ക്, അവാഫി പിസ്സ ചീസ്, പ്ലെയ്ന്‍ ചീസ്, ചെഡാര്‍ ചീസ്, തുടങ്ങിയവയും ഈ 10,20,30 പ്രമോഷനില്‍ ലഭ്യമാണ്.

കൂടാതെ നിരവധി ജ്യൂസുകള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍, വിവിധ ഇനം ഐസ്‌ക്രീം, ചിക്കന്‍ പാര്‍ട്‌സ്, ചിക്കന്‍ നഗറ്റ്‌സ്, തുടങ്ങി പാലും പാലുല്‍പന്നങ്ങളും അടക്കം നിരവധി ഭക്ഷ്യോല്പന്നങ്ങള്‍ 10, 20, 30 റിയാലിന് ഫ്രോസണ്‍ വിഭാഗത്തില്‍ ലഭ്യമാക്കുന്നുണ്ട്. ഗ്രോസറി വിഭാഗത്തില്‍ അനവധി സ്‌നാക്‌സുകളും മറ്റു ഭക്ഷ്യ ഉല്പന്നങ്ങളും ധാന്യങ്ങളും നിരത്തിയിട്ടുണ്ട്.

അതുപോലെതന്നെ ഹൗസ് ഹോള്‍ഡ് വിഭാഗത്തില്‍ വൈവിധ്യമാര്‍ന്ന വിവിധോദ്ദേശ്യ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം കോസ്‌മെറ്റിക്‌സ് വിഭാഗത്തില്‍ എന്‍ ചാന്‍ഡര്‍, ഡോവ്, സെബാ മെഡ്, പാന്റീന്‍, ലക്‌സ്, ഒലേ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും പെര്‍ഫ്യൂം, ബോഡി സ്‌പ്രേ, മേക്കപ്പ് സെറ്റ്‌സ് , പലതരം സോപ്പ്, ഫേസ് വാഷ്, ബോഡി ലോഷന്‍ തുടങ്ങിയവയും വിവിധ ആരോഗ്യ സൗന്ദര്യ പരിപാലന വസ്തുക്കളും സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.

സ്റ്റേഷനറി വിഭാഗത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായതും ഓഫീസുകളിലേക്കാവശ്യമായതും അടക്കം ധാരാളം സ്‌കൂള്‍ സ്റ്റേഷനറി ഐറ്റംസ് ലഭ്യമാണ് ഫേബര്‍ കാസില്‍, മേപ്പഡ് സ്‌കൂള്‍ കിറ്റ് വിവിധയിനം സ്റ്റേഷനറി സെറ്റുകള്‍ തുടങ്ങിയവ കൂടാതെ ടോയ്‌സ് വിഭാഗത്തിലും സ്‌പോര്‍ട്‌സ് വിഭാഗത്തിലും 10 20 30 റിയാലില്‍ ലഭിക്കുന്ന സാധനങ്ങളുടെ നിര ജനങ്ങളുടെ പ്രതീക്ഷക്കും അപ്പുറമാണ്.

ഗാര്‍മെന്‍്‌സ് ആന്‍ഡ് റെഡിമെയ്ഡ് വിഭാഗത്തില്‍ മെന്‍സ് വെയര്‍ ലേഡീസ് ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, ലേഡീസ് ഡെനിം ജാക്കറ്റ്, കിഡ്‌സ് വെയര്‍, ഫൂട്ട് വെയര്‍, ലേഡീസ് ബാഗ്‌സ്, ന്യൂ ബോണ്‍ ബേബി വിഭാഗത്തിലും അടക്കം ഗുണമേന്മയേറിയ വന്‍ കളക്ഷനാണ് വെറും 10 20 30 റിയാലിന് സഫാരി നിരത്തിയിട്ടുള്ളത്. ഒപ്പം തന്നെ വിന്റര്‍ വസ്ത്രങ്ങളുടെ വന്‍ കളക്ഷന്‍ തന്നെ സഫാരി ഔട്‌ലെറ്റുകളില്‍ ഒരുക്കിയിട്ടുണ്ട്.
ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ആകട്ടെ വിവിധതരം എമര്‍ജന്‍സി ലൈറ്റുകള്‍, ട്രിമ്മര്‍, ട്ടോര്‍ച്ചുകള്‍, ഹെഡ്‌സെറ്റുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, തുടങ്ങി ധാരാളം ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും നിരത്തിക്കൊണ്ട് വമ്പിച്ച വിലകുറവോടു കൂടെ വൈവിധ്യം നിറഞ്ഞ പ്രമോഷനായാണ് ഈ 10,20,30 പ്രമോഷന്‍ ഇത്തവണ അവതരിപ്പിച്ചിട്ടുള്ളത്.

Related Articles

Back to top button