ഇന്ത്യയുടെ എഴുപത്തേഴാമത് റിപബ്‌ളിക് ദിനം സമുചിതമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യന്‍ സമൂഹം

ദോഹ. ഇന്ത്യയുടെ എഴുപത്തേഴാമത് റിപബ്‌ളിക് ദിനം ഖത്തറിലെ ഇന്ത്യന്‍ സമൂഹം സമുചിതമായി ആഘോഷിച്ചു. രാവിലെ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ അംബാസിഡര്‍ വിപുല്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷ പരിപാടികള്‍ തുടങ്ങിയത്.

ഇന്ത്യന്‍ എംബസി ഡിസിഎം സന്ദീപ് കുമാര്‍, കൗണ്‍സിലര്‍ (ചാന്‍സറി & കോണ്‍സുലര്‍ മേധാവി) ഡോ. വൈഭവ് എ. ടണ്ടേല്‍, കൗണ്‍സിലര്‍ ഗ്യാന്‍വീര്‍ സിംഗ്, ഫസ്റ്റ് സെക്രട്ടറിമാരായ ഐഷ് സിംഗാള്‍, ഹരീഷ് പാണ്ഡെ, ഇന്ത്യന്‍ എംബസിയിലെ മറ്റ് ഉദ്യോഗസ്ഥര്‍, വിവിധ സംഘടന പ്രസിഡന്റുമാര്‍, സമൂഹ നേതാക്കള്‍, നിരവധി ഇന്ത്യന്‍ സമൂഹ അംഗങ്ങള്‍ എന്നിവര്‍ ആഘോഷത്തില്‍ പങ്കെടുത്തു.

ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന്‍ , വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ് എന്നിവര്‍ സംസാരിച്ചു.

അപെക്‌സ് ബോഡി പ്രസിഡന്റുമാരായ എ.പി. മണികണ്ഠന്‍ (ഐ.സി.സി), ഷാനവാസ് ബാവ (ഐ.സി.ബി.എഫ്), ഇ.പി. അബ്ദുറഹ്‌മാന്‍ (ഐ.എസ്.സി), താഹ മുഹമ്മദ് (ഐ.ബി.പി.സി) എന്നിവര്‍ ചേര്‍ന്നാണ് അംബാസിഡറെ സ്വീകരിച്ചത്.
ദേശഭക്തി ഗാനങ്ങളും നൃത്തങ്ങളും പരിപാടിയെ ഹൃദ്യമാക്കി.
വിവിധ ഇന്ത്യന്‍ സ്‌കൂളുകളും വൈവിധ്യമാര്‍ന്ന പരിപാടികളോടെ റിപബ്‌ളിക് ദിനമാഘോഷിച്ചു.