Uncategorized
രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളുടെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും (ബാങ്കുകള്‍, കറന്‍സി എക്സ്ചേഞ്ചുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യം, നിക്ഷേപം, ധനകാര്യ ഉപദേഷ്ടാക്കള്‍) ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ അവധി മെയ് 12 ബുധനാഴ്ച മുതല്‍ മെയ് 16 ഞായറാഴ്ചവരെയായിരിക്കുമെന്ന്് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. എല്ലാ ധനകാര്യ സ്ഥാപനങ്ങളും മെയ് 17 തിങ്കളാഴ്ച മുതല്‍ പതിവ് പോലെ തുറന്ന് പ്രവര്‍ത്തിക്കും.
രാജ്യത്തെ മുഴുവന്‍ ധനകാര്യ സ്ഥാപനങ്ങളും അവധിക്കാലത്ത് അതിന്റെ എല്ലാ ശാഖകളും പൂര്‍ണ്ണമായും അടച്ചിരിക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശിച്ചു