ഇഫ്താര്‍ സംഗമങ്ങളാലും സുഹൂര്‍ പാര്‍ട്ടികളാലും സജീവമായ റമദാന്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡും അനുബന്ധ പ്രശ്‌നങ്ങളും തീര്‍ത്ത സാമൂഹിക അകലത്തില്‍ നിന്നും മോചനം നേടിയ ഈ വര്‍ഷത്തെ റമദാന്‍ ഇഫ്താര്‍ സംഗമങ്ങളാലും സുഹൂര്‍ പാര്‍ട്ടികളാലും ധന്യമായിരുന്നു.
ചെറുതും വലുതുമായ സാംസ്‌കാരിക വേദികളും കൂട്ടായ്മകളും ബിസിനസ് സംരംഭങ്ങളുമൊക്കെ പരസ്പരം മല്‍സരിച്ച് ഇഫ്താര്‍ വിരുന്നുകളും സുഹൂര്‍ പാര്‍ട്ടികളുമൊരുക്കിയപ്പോള്‍ സാമൂഹ്യ സൗഹാര്‍ദ്ധത്തിന്റെ ഊഷ്മളത സജീവമായി. പലപ്പോഴും ഒന്നിലധികം പരിപാടികളില്‍ ഓടിയെത്തിയ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും സ്‌നേഹ സൗഹൃദങ്ങളുടെ പ്രാധാന്യം അടയാളപ്പെടുത്തിയപ്പോള്‍ റമദാന്‍ സവിശേഷമായ അനുഭവമാവുകയായിരുന്നു.
