Archived Articles

ഗ്ലോബല്‍ വിഷണറി അവാര്‍ഡ് കെ. അബ്ദുല്‍ കരീമിന്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനമായ ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണല്‍ ഇന്‌സ്ടിട്യൂട്ടിന്റെ പ്രഥമ ‘ഗ്ലോബല്‍ വിഷണറി അവാര്‍ഡ് എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ ഗവേണിങ് ബോഡി പ്രസിഡന്റ് കെ. അബ്ദുല്‍ കരീമിന്. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമെന്നതിലുപരി ഖത്തറിലെ ആദ്യത്തെ ഇന്ത്യന്‍ സ്‌കൂളിന്റെ ഫൗണ്ടര്‍ മെമ്പര്‍, ഇന്ത്യയിലും ഖത്തറിലും ആയി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നായകന്‍ മുതലായവയാണ് അദ്ദേഹത്തിനെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്.

അവാര്‍ഡ്, മാര്‍ച്ച് 12 ന് വൈകിട്ട് 5. 30 ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലെ അശോകാ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി കുല്‍ദീപ് സിങ് അറോറ സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

എംഇഎസ് ഇന്ത്യന്‍ സ്‌കൂളിന്റെ സ്ഥാപക അംഗങ്ങളില്‍പെട്ട അദ്ദേഹം സ്‌കൂളിന്റെ വളര്‍ച്ചയിലും പുരോഗതിയിലും സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചത്. നാളിതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അസാധാരണമാം വിധം മാതൃകാപരവും പ്രശംസനീയവുമാണെന്ന് ജൂറി വിലയിരുത്തി.

Related Articles

Back to top button
error: Content is protected !!