
ഖത്തറില്‍ സീസണിലെ ഏറ്റവും തണുപ്പുള്ള രാത്രികള്‍ തുടങ്ങിയതായി ഖത്തര്‍ കലണ്ടര്‍ ഹൗസ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ സീസണിലെ ഏറ്റവും തണുപ്പുള്ള രാത്രികള്‍ തുടങ്ങിയതായി ഖത്തര്‍ കലണ്ടര്‍ ഹൗസ് . ബര്‍ദ് അല്‍ അസാരിക് എന്നാണ് ഈ തണുപ്പ് അറിയപ്പെടുന്നത്.
ബര്‍ദ് അല്‍ അസാരിക് എട്ട് ദിവസം നീണ്ടുനില്‍ക്കുമെന്നും ഏറ്റവും തണുപ്പുള്ള ദിവസങ്ങളായിരിക്കുമെന്നും കലണ്ടര്‍ ഹൗസ് പറഞ്ഞു. തണുപ്പിന്റെ ശക്തി കൊണ്ട് ചിലപ്പോള്‍ മുഖവും കൈകാലുകളും നീല നിറത്തിലാവാമെന്നത് കൊണ്ടാണ് നീല ‘എന്നര്‍ത്ഥം വരുന്ന ‘അസാരിക്’ എന്ന് വിളിക്കുന്നത്.
തണുപ്പിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ഓരോരുത്തരും അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ഉദ്‌ബോധിപ്പിക്കുന്നു.