
അഞ്ചാമത് ഖത്തര്‍ ഹോട്ട് എയര്‍ ബലൂണ്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം
ദോഹ. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന അഞ്ചാമത് ഖത്തര്‍ ഹോട്ട് എയര്‍ ബലൂണ്‍ ഫെസ്റ്റിവലിന് ഇന്ന് തുടങ്ങും. 50-ലധികം ബലൂണുകളുടെ വര്‍ണ്ണാഭമായ പ്രദര്‍ശനവും കുടുംബ സൗഹൃദ പ്രവര്‍ത്തനങ്ങളുടെ ഒരു നിരയും ഉള്‍ക്കൊള്ളുന്ന ഫെസ്റ്റിവല്‍ ഡിസംബര്‍ 21 ന് സമാപിക്കും.
പരിചയസമ്പന്നരായ ഇന്‍സ്ട്രക്ടര്‍മാരുടെ നേതൃത്വത്തില്‍ യുവ സന്ദര്‍ശകര്‍ക്ക് സ്വന്തമായി പട്ടം രൂപകല്‍പ്പന ചെയ്യാനും അലങ്കരിക്കാനും പറത്താനും അനുവദിക്കുന്ന പട്ടം നിര്‍മ്മാണ ശില്‍പശാലകളും ഫെസ്റ്റിവലില്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://qatarballoonfestival.com/ സന്ദര്‍ശിക്കുക