കെഎംസിസി ഖത്തര്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ‘ മുസിരിസ് സാഗ ‘ പ്രഖ്യാപന സമ്മേളനം ശ്രദ്ധേയമായി

ദോഹ : കെഎംസിസി ഖത്തര്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വരുന്ന ആറ് മാസക്കാലങ്ങളിലായി സംഘടിപ്പിക്കുന്ന കലാ-കായിക , സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പരിപാടികളുടെ പ്രഖ്യാപന സമ്മേളനം സംഘടിപ്പിച്ചു . ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷന്‍ സൈനുല്‍ ആബിദീന്‍ സാഹിബ് ഉദഘാടനവും ലോഗോ , ശീര്‍ഷക പ്രകാശനവും നിര്‍വഹിച്ചു . ചരിത്രപരവും, മതപരവും,സാംസ്കാരികവുമായി ഒട്ടേറെ സവിശേഷതകളുള്ള തൃശൂര്‍ ജില്ലയുടെ പൈതൃകങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും, സഹജീവി സ്നേഹത്തിന്റെ മാതൃകകള്‍ പകര്‍ന്നു നല്‍കാനും, സാധ്യമാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു . ‘മുസിരിസ് സാഗ’ എന്ന ശീര്ഷകത്തിന്ടെയും ലോഗോയുടെയും പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിച്ചു . അംഗങ്ങള്‍ക്കിടയില്‍ നടന്ന മത്സരത്തില്‍ നിന്ന് സത്താര്‍ അഹമ്മദ് നാട്ടികയും മകള്‍ ആയിഷ ദിയയും ചേര്‍ന്നൊരുക്കിയ ലോഗോയും ശീര്‍ഷകവുമാണ് തെരഞ്ഞെടുത്തത്.
തൃശൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ടി നാസര്‍ അധ്യക്ഷത വഹിച്ചു . സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സലിം നാലകത്ത് , വേള്‍ഡ് കെഎംസിസി വൈസ് പ്രസിഡന്റ് എസ്.എ.എം ബഷീര്‍ , സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി , കെഎംസിസി ഖത്തര്‍ ഉപദേശക സമിതി അംഗം ഹംസ കുട്ടി , മുന്‍ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എ വി എ ബക്കര്‍ ഹാജി , വുമണ്‍സ് വിങ് വൈസ് പ്രസിഡന്റ് ബസ്മ സത്താര്‍, മണലൂര്‍ മണ്ഡലം വുമണ്‍സ് വിങ് പ്രസിഡന്റ് ആയിഷ തസ്ലീം, ജനറല്‍ സെക്രട്ടറി സഫ്രീന എന്നിവര്‍ സംസാരിച്ചു . ജില്ലാ ജനറല്‍ സെക്രട്ടറി നഷീര്‍ അഹമ്മദ് സ്വാഗതവും ട്രഷറര്‍ എ.എസ് നസീര്‍ നന്ദിയും രേഖപ്പെടുത്തി . ജില്ലാ ഭാരവാഹികളായ മജീദ് കൈപ്പമംഗലം , മുഹ്സിന് തങ്ങള്‍ , റാഫി കണ്ണോത്ത് , അഹമ്മദ് കബീര്‍ കാട്ടൂര്‍ , മെഹബൂബ് ആര്.എസ്, പ്രോഗ്രാം കമ്മിറ്റി വര്‍ക്കിംഗ് ചെയര്മാന് ബഷീര്‍ ചേറ്റുവ , വര്‍ക്കിംഗ് കണ്‍വീനര്‍ ഷെഫീര്‍ വാടാനപ്പള്ളി എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു .
അനുസ്മരണ സമ്മേളനം , നേതൃ പഠന ക്യാമ്പ് , കുടുംബ സംഗമം , സാംസ്കാരിക സംഗമം , കലാ-സാഹിത്യ മത്സരങ്ങള്‍ , കായിക മത്സരങ്ങള്‍ , മണ്ഡലം കണ്‍വെന്‍ഷനുകള്‍ , ഹെല്‍ത്ത് ക്യാമ്പ് , ബോധവത്കരണ സെമിനാറുകള്‍ , സാമൂഹിക, സാംസ്കാരിക നേതാക്കളും പ്രശസ്തരായ കലാകാരന്മാരും അണിനിരക്കുന്ന പൊതു സമ്മേളനം തുടങ്ങിയ വിവിധ പരിപാടികള്‍ ആറ് മാസക്കാലയളവിലായി നടത്തും.
