
ഖത്തറില്‍ ഇന്ന് 450 കോവിഡ് രോഗികള്‍
ദോഹ : ഖത്തറില്‍ ഇന്ന് 450 കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9120 പരിശോധനകളില്‍ 450 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 212 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സയിലുള്ള മൊത്തം രോഗികള്‍ 8158 ആയി ഉയര്‍ന്നു. 596 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 86 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.