
ഇന്ന് രാത്രി പൊതുജനാരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനം നടത്തുമെന്ന വാര്‍ത്ത വ്യാജം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്ത് കോവിഡ് സ്ഥിതിഗതികള്‍ സംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയം ഇന്ന് രാത്രി 9 മണിക്ക് വാര്‍ത്താസമ്മേളനം നടത്തുമെന്നരീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ ലോഗോ വെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി അറബിയിലാണ് നോട്ടിഫിക്കേഷന്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
രാജ്യത്ത് കോവിഡ് ഭീഷണി രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിരവധി കിംവദന്തികളാണ് പ്രചരിക്കുന്നത്. ഔദ്യോഗിക സോര്‍സുകളില്‍നിന്നുള്ള വാര്‍ത്തകള്‍ മാത്രമേ വിശ്വസിക്കാവൂ എന്ന് പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി