കോവിഡ് ഖത്തറിലെ ബാങ്കിംഗ് മേഖലയെ ബാധിച്ചില്ല ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കാന്‍ ക്യുസിബി തയ്യാര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഒരു വര്‍ഷത്തിലധികമായി നീണ്ടുനില്‍ക്കുന്ന കോവിഡ് മഹാമാരി ഖത്തറി ബാങ്കുകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നും ഏതൊരു സാഹചര്യവും നേടുന്നതിനുള്ള ശക്തമായ സാമ്പത്തിക സ്ഥിതിയിലാണ് ഖത്തറിലെ ബാങ്കിംഗ് മേഖലയന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ( ക്യുസിബി) ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സഊദ് അല്‍ ഥാനി അഭിപ്രായപ്പെട്ടു. പ്രമുഖ പ്രാദേശിക അറബി ദിനപത്രമായ അല്‍ ശര്‍ഖിന് അനുവദിച്ച അഭിമുഖത്തിലാണ് ഗവര്‍ണര്‍ സ്ഥിതിഗതികള്‍ വ്യക്തമാക്കിയത്.
രാജ്യത്തെ ബാങ്കിംഗ് മേഖല ശക്തമാണ് .ബാങ്കുകളുടെ ധനകാര്യ നയങ്ങള്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു, 2020 അവസാനത്തോടെ ആഭ്യന്തര വായ്പാ വളര്‍ച്ച ഒരു ട്രില്യണ്‍ റിയാല്‍ കവിഞ്ഞു.
പ്രാദേശികവും അന്തര്‍ദേശീയവുമായ സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നിരന്തരവും സജീവവുമായ പദ്ധതികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കാന്‍ ക്യുസിബി തയ്യാറാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. എല്ലാ മേഖലകളിലും സ്വയംപര്യാപ്തത കൈവരിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക നിലവാരംം ഉയര്‍ത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും കൈകൊള്ളും. ബാങ്കിംഗ് മേഖലയിലൂടെ ക്യുസിബി സ്വകാര്യമേഖലയെ, പ്രത്യേകിച്ചും എസ്എംഇകളെ പിന്തുണയ്ക്കാനും ഖത്തറി സമ്പദ്വ്യവസ്ഥയെ സ്വയം പര്യാപ്തതയിലേക്ക് മുന്നോട്ട് കൊണ്ടുപോകാനും തയ്യാറാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.