Uncategorized

സുസ്ഥിര വികസന ശാക്തീകരണ പദ്ധയുമായി ബര്‍സാന്‍ ഹോള്‍ഡിംഗ്

റഷാദ്‌ മുബാറക് അമാനുല്ല

ദോഹ. സുസ്ഥിര വികസന ശാക്തീകരണ പദ്ധയുമായി ബര്‍സാന്‍ ഹോള്‍ഡിംഗ് രംഗത്ത്. ഖത്തറിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും സുസ്ഥിര ലക്ഷ്യങ്ങള്‍ക്കും അനുസൃതമായി ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ല്‍, രാജ്യങ്ങളിലെ ആഭ്യന്തര ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ രാജ്യത്തെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ പ്രതിരോധ മന്താലയത്തിന്റെ കീഴിലുള്ള സംരംഭമാണ് ബര്‍സാന്‍ ഹോള്‍ഡിംഗ് . പ്രതിരോധ, സുരക്ഷാ മേഖലകളില്‍, ഖത്തറിന്റെ ദീര്‍ഘകാല സുരക്ഷ താല്‍പര്യങ്ങള്‍ക്കനുസൃതമായി, മനുഷ്യ ശേഷി വര്‍ദ്ധിപ്പിക്കല്‍, സാങ്കേതിക വികസനം, നവീകരണം എന്നിവ കേന്ദ്രീകരിച്ചാണ് ബര്‍സാന്‍ ഹോള്‍ഡിംഗ്‌സ് പ്രവര്‍ത്തിക്കുന്നതെന്ന് ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ അബ്ദുറഹിമാന്‍ ദര്‍വേഷ് ഫഖ്‌റു വിശദീകരിച്ചു.

ആഭ്യനന്തര മന്ത്രാലയം, ലഖ്വിയ, അമീരീ ഗാര്‍ഡ് എന്നിവയുടെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റുന്ന ബര്‍സാന്‍ ഹോള്‍ഡിംഗ്‌സ് മേഖലയില്‍ മിലിറ്ററി സെക്ടറിന്റെ സമഗ്രവും സന്തുലിതവുമായ സുസ്ഥിര വികസനമാണ് ലക്ഷ്യം വെക്കുന്നത്.
വിവിധ മേഖലകളിലായി 9 പ്രത്യേക കമ്പനികളാണ ബര്‍സാന്‍ ഹോള്‍ഡിംഗ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.

ഖത്തര്‍ ജര്‍മന്‍ സംയുക്ത സംരംഭമായ റൈമെറ്റല്‍ ബര്‍സാന്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജിയുടെ സവിശേഷമായ ഒരു ഉല്‍പന്നമാണ് .ഡ്രൈവറില്ലാ വാഹനമാണ് ( unmanned ground vehicle) മറ്റൊരു പ്രധാന ഉല്‍പന്നം.

നിക്ഷേപം, ഗവേഷണം, വികസനം , സ്ട്രാറ്റജിക് പ്രൊക്യുര്‍മെന്റ് എന്നീ അടിസ്ഥാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യം വിഭാവനം ചെയ്യുന്ന തരത്തില്‍ വികസിത സമൂഹമായി മാറുന്നതിനാണ് ബര്‍സാന്‍ ഹോള്‍ഡിംഗ്‌സ് മുന്‍ഗണന നല്‍കുന്നത്.

്‌ദേശീയ സംരക്ഷണത്തില്‍ സ്വയംപര്യാപ്തത നേടുന്നതിന് ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളും മികച്ച സമ്പ്രദായങ്ങളും നേടാനും വികസിപ്പിക്കാനും ഖത്തറിനെ പ്രാപ്തമാക്കുന്ന രീതിയില്‍ ലോകത്തെ മികച്ച ഏജന്‍സികളുമായും സംരംഭകരുമായി സഹകരിച്ചാണ് ബര്‍സാന്‍ പ്രവര്‍ത്തിക്കുന്നത്.

Related Articles

Back to top button
error: Content is protected !!