Uncategorized

കോപ്പന്‍ഹേഗനില്‍ വിശുദ്ധ ഖുര്‍ആനിന്റെ പകര്‍പ്പ് കത്തിച്ച സംഭവത്തില്‍ ഖത്തര്‍ ശക്തമായി അപലപിച്ചു


അമാനുല്ല വടക്കാങ്ങര

ദോഹ: ഡാനിഷ് തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ വിശുദ്ധ ഖുര്‍ആനിന്റെ പകര്‍പ്പ് കത്തിച്ച സംഭവത്തില്‍ ഖത്തര്‍ ഞായറാഴ്ച ശക്തമായി അപലപിക്കുകയും, ഈ ഹീനമായ സംഭവം ലോകത്തെ രണ്ട് ബില്യണിലധികം വരുന്ന മുസ്ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും ഗുരുതരമായ പ്രകോപനവുമാണെന്ന് ഊന്നിപ്പറഞ്ഞു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ വിശുദ്ധ ഖുര്‍ആനിനെ അവഹേളിക്കുന്നതിനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ അനുവദിക്കുന്നത് വിദ്വേഷവും അക്രമവും വളര്‍ത്തുകയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ മൂല്യത്തെ ഭീഷണിപ്പെടുത്തുകയും വെറുപ്പുളവാക്കുന്ന ഇരട്ടത്താപ്പ് വെളിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

വിശ്വാസം, വംശം, മതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള എല്ലാത്തരം വിദ്വേഷ പ്രസംഗങ്ങളും ഖത്തര്‍ പൂര്‍ണ്ണമായും നിരസിക്കുന്നു. രാഷ്ട്രീയ തര്‍ക്കങ്ങളില്‍ മാന്യമായ മാര്‍ഗങ്ങളാണ് അഭികാമ്യമെന്ന് മന്ത്രാലയം ആവര്‍ത്തിച്ചു.

Related Articles

Back to top button
error: Content is protected !!