
Breaking News
ഡിസ്‌കവര്‍ ഖത്തര്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ആഗസ്റ്റ് 31 വരെ നീട്ടി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലേക്ക് തിരിച്ച് വരുന്നവര്‍ക്കുള്ള നിര്‍ബന്ധ ഹോട്ടല്‍ ക്വാറന്റൈന്‍ പാക്കേജുകള്‍ ആഗസ്റ്റ് 31 വരെ നീട്ടിയതായി സൂചന. ഡിസ്‌കവര്‍ ഖത്തറിന്റെ സൈറ്റില്‍ ആഗസ്റ്റ് 31 വരെ മാത്രമേ ഇപ്പോള്‍ ക്വാറന്റൈന്‍ പാക്കേജ് ബുക്ക് ചെയ്യാന്‍ പറ്റുന്നുള്ളൂ.
ഖത്തറിന്റെ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രണ്ട് ഡോസ് വാക്‌സിന്‍ ഖത്തറില്‍ നിന്നും പൂര്‍ത്തിയാക്കാത്തവര്‍ക്കും ഹരിത ലിസ്്റ്റില്‍ പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും നിര്‍ബന്ധമായ ഒരാഴ്ച്ചത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ആഗസ്റ്റ് 31 വരെ തുടരുമെന്നാണ് മനസ്സിലാവുന്നത്.