
ഖത്തര്‍ അമീര്‍ യു.എസ്.മേയര്‍മാരുമായി കൂടിക്കാഴ്ച നടത്തി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ സന്ദര്‍ശിക്കുന്ന നിരവധി യുഎസ് നഗരങ്ങളില്‍ നിന്നുള്ള മേയര്‍മാരുടെ സംഘവുമായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി കൂടിക്കാഴ്ച നടത്തി.
ഫ്േളാറിഡയിലെ മിയാമി മേയര്‍, യുഎസ് മേയര്‍മാരുടെ രണ്ടാം വൈസ് പ്രസിഡന്റ് കൂടിയായ ഫ്രാന്‍സിസ് സുവാരസ്, ക്വിന്‍സി മേയര്‍, ഇല്ലിനോയിസ്, കെയ്ല്‍ മൂര്‍, മിഷിഗനിലെ റോച്ചസ്റ്റര്‍ ഹില്‍സ് മേയര്‍, ബ്രയാന്‍ ബാര്‍നെറ്റ് എന്നിവരുമായാണ് അമീര്‍ കൂടിക്കാഴ്ച നടത്തിയത്.
ഉഭയകക്ഷി താല്‍പ്പര്യമുള്ള നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം ഖത്തറും സൗഹൃദ രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ സൗഹൃദവും സഹകരണ ബന്ധവും യോഗം അവലോകനം ചെയ്തു