റമദാനില്‍ നിത്യവും 2500 ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യാനൊരുങ്ങി ഹിഫ്‌സ് അല്‍ നഈമ സെന്റര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. റമദാനില്‍ നിത്യവും 2500 ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ഒരുങ്ങി ഹിഫസ് അല്‍ നഈമ സെന്റര്‍ .നല്‍കലിന്റേയയും പരസ്പരം കരുതലിന്റേയും വികാരങ്ങള്‍ അടയാളപ്പെടുത്തുന്ന വിശുദ്ധ റമദാനിലെ ഓരോ ദിനങ്ങളും അര്‍ഹരായ ജനങ്ങള്‍ക്ക് ഇഫ്താറൊരുക്കിയും ഭക്ഷണ കിറ്റുകള്‍ നല്‍കിയും ധന്യമാക്കാനാണ് ഹിഫസ് അല്‍ നഈമ സെന്റര്‍ ഉദ്ദേശിക്കുന്നതെന്ന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ യൂസഫ് അല്‍ കുലൈഫി പറഞ്ഞു .് സമൂഹത്തിലെ ഏറ്റവും അര്‍ഹരായ ആളുകള്‍ക്കാണ് ഭക്ഷണമെത്തിക്കുക.
പ്രമുഖ ഹോട്ടലുകള്‍, ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ വിവാഹ പാര്‍ട്ടികള്‍ , ആഘോഷപരിപാടികള്‍ മുതലായ സ്ഥലങ്ങളില്‍നിന്നും മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് വൃത്തിയായി റീ പാക്ക് ചെയ്ത് അര്‍ഹരായവരിലേക്കെത്തിക്കുന്നതിലൂടെ ശ്രദ്ധേയമായ സാമൂഹ്യ-സാംസ്‌കാരിക കൂട്ടായ്മയാണ് ഹിഫസ് അല്‍ നഈമ സെന്റര്‍ . എല്ലാ വര്‍ഷവും റമദാനില്‍ ഇഫ്താര്‍ കിറ്റുകള്‍ നല്‍കാറുണ്ട്.