Uncategorized
വെര്‍ച്വല്‍ എജ്യൂക്കേഷന്‍ ഫോറത്തിന് ഇന്ന് തുടക്കം വെല്ലുവിളികള്‍ക്കപ്പുറമുള്ള ദര്‍ശനങ്ങളും അഭിലാഷങ്ങളും മുഖ്യ പ്രമേയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. വിദ്യാഭ്യാസരംഗത്തെ തുടര്‍ച്ചയായ വികസന പദ്ധതികളുടെ ഭാഗമായി ഖത്തര്‍ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ വെര്‍ച്വല്‍ എജുക്കേഷന്‍ ഫോറം ഇന്ന് ആരംഭിക്കും. വെല്ലുവിളികള്‍ക്കപ്പുറമുള്ള ദര്‍ശനങ്ങളും അഭിലാഷങ്ങളും എന്ന സുപ്രധാനമായ പ്രമേയം ചര്‍ച്ചയ്ക്ക് വെക്കുന്ന സമ്മേളനത്തില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ ഉപാധ്യക്ഷയും സി. ഇ. യുമായ ശൈഖ ഹിന്ദ് ബിന്‍ ഹമദ് അല്‍ ഥാനി, ഖത്തര്‍ യൂണിവേഴ്‌സിറ്റി പ്രസിഡണ്ട് ഡോ. ഹസന്‍ അല്‍ ദര്‍ഹാം എന്നിവര്‍ മുഖ്യപ്രഭാഷകരാകും.
41 പ്രസംഗകരും 31 ട്രെയിനിങ് സെഷനുകളുമുള്ള സമ്മേളനം വിദ്യാഭ്യാസ രംഗത്തെ നൂതന പ്രവണതകളും സംഭവവികാസങ്ങളും വിലയിരുത്തും . https://www.eduforum2021.edu.gov.qa/ എന്ന ലിങ്കിലൂടെയാണ് സമ്മേളനത്തില്‍ പങ്കെടുക്കേണ്ടത്