Uncategorized

ഖത്തറില്‍ പ്രായപൂര്‍ത്തിയായവരില്‍ 25 ശതമാനത്തില്‍ മീതെ ഒരു ഡോസ് വാക്സിനെങ്കിലുമെടുത്തു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ പ്രായപൂര്‍ത്തിയായവരില്‍ 25 ശതമാനത്തില്‍ മീതെ ഒരു ഡോസ് വാക്സിനെങ്കിലുമെടുത്തതായി പൊതുജനാരോഗ്യ മന്ത്രാലയം. കോവിഡ് വാക്സിനേഷന്‍ പ്രോഗ്രാമിന്റെ പ്രതിവാര റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മൊത്തം ജനസംഖ്യയുടെ 25.4% പേര്‍ക്കും (16 വയസും അതില്‍ കൂടുതലുമുള്ളവര്‍) കുറഞ്ഞത് ഒരു ഡോസ് വാക്സിന്‍ ലഭിച്ചിട്ടുണ്ടെന്ന് അതില്‍ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ 170,542 ഡോസുകള്‍ നല്‍കിയിട്ടുണ്ട്, പ്രോഗ്രാം ആരംഭിച്ചതിനുശേഷം ആകെ 910,851 ഡോസുകള്‍ നല്‍കി.കൂടാതെ, 60 വയസ്സിനു മുകളിലുള്ള 76% ആളുകള്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിന്‍ ലഭിച്ചിട്ടുണ്ട്. 70 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 74.6% പേര്‍ക്ക് കുറഞ്ഞത് ഒരു ഡോസെങ്കിലും ലഭിച്ചപ്പോള്‍ 80വയസ്സിനു മുകളിലുള്ള 74.2% പേരാണ് കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലുമെടുത്തിട്ടുള്ളത്.

Related Articles

Back to top button
error: Content is protected !!