Uncategorized

ഫിന്‍ഖിന് പുതിയ നേതൃത്വം


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ നഴ്‌സുമാരുടെ പ്രമുഖ സംഘടനയായ ഫിന്‍ഖിന് പുതിയ നേതൃത്വം. ഐ സി സി പ്രസിഡന്റ എ.പി. മണികണ്ഠന്‍ ,ഐസിബിഫ് പ്രസിഡന്റ് ഷാനവാസ ബാവ, ഐഎസ്.സി സെക്രട്ട്രറി നിഷാദ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് 2023-2025 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള നേതൃത്വത്തെ കണ്ടെത്തിയത്.

ഹാന്‍സ് ജേക്കബ് പ്രസിഡന്റായും ശാലിനി പോള്‍ വൈസ്പ്രസിഡന്റായും നിഷാമോള്‍ ജനറല്‍ സെക്രട്ട്രറിയായും ഇജാസ് ട്രഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.

ജമേഷ് ( ഡെപ്യൂട്ടി വൈസ് പ്രസിഡണ്ട് ) , ഷൈജു ( ജോ.സെക്രട്ടറി ), മനു ജോസഫ് ,ചാള്‍സ് ചാക്കോ, ലിംഗണ്‍ മാത്യൂ ( ഡെപ്യൂട്ടി സെക്രട്ടറിമാര്‍), ജിഫിന്‍ പോള്‍, കെന്‍സണ്‍ (ഡെപ്യൂട്ടി ട്രഷറര്‍മാര്‍), അബ്ദുല്‍ റഹ്‌മാന്‍ കെ, റിങ്കു യു, സുസ്മി ജയന്‍ ,അഖില്‍ ( ഫെസിലിറ്റി കോര്‍ഡിനേറ്റര്‍മാര്‍), അനീസ് ,സൂര്യ ,ഷിജു ,ടില്‍സ്മോന്‍ ( ഈവന്റ് കോര്‍ഡിനേറ്റര്‍മാര്‍ ) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
പരിചയ സമ്പന്നതയോടപ്പം പുതുമയുടെ ഊര്‍ജവും ഉള്‍കൊള്ളുന്ന ഈ നേതൃനിര വരും കാലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു .

Related Articles

Back to top button
error: Content is protected !!