Local News
‘വാട്ട് ഗ്രാവിറ്റി ചലഞ്ച്’ രണ്ടാം എഡിഷന്‍ കതാര ആംഫി തിയേറ്ററില്‍ ഇന്ന്

ദോഹ. വാട്ട് ഗ്രാവിറ്റി ചലഞ്ച്’ രണ്ടാം എഡിഷന്‍ കതാര ആംഫി തിയേറ്ററില്‍ ഇന്ന് നടക്കും. ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച ഹൈജമ്പര്‍മാരുടെ പ്രകടനങ്ങള്‍ കാണുന്നതിനുള്ള അവസരമാണിത്.
ഉയര്‍ന്ന മത്സരക്ഷമതയുള്ള ഹൈജമ്പ് മാത്രമുള്ള ഈ മത്സരം, മൂന്ന് തവണ ലോക ചാമ്പ്യനും ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ മുതാസ് ബര്‍ഷിമിന്റെ ആശയമാണ്.