ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ 80 ശതമാനം ജോലികളും പൂര്‍ത്തിയായി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ 80 ശതമാനം ജോലികളും പൂര്‍ത്തിയായതായി പബ്ലിക് വര്‍ക്സ് അതോറിറ്റി ( അശ്ഗാല്‍) അറിയിച്ചു.
റേസിംഗ് ട്രാക്ക് റൈഡര്‍ സജ്ജീകരണവും ആവശ്യാനുസരണം മുറികളും ലൈറ്റിംഗ് സംവിധാനത്തിന്റെ രൂപകല്‍പ്പനയും നടപ്പാക്കലും പൂര്‍ത്തിയാക്കിയ ജോലികളില്‍ ഉള്‍പ്പെടുന്നു. പദ്ധതിയുടെ പൂര്‍ത്തീകരണം മാര്‍ച്ചില്‍ നടന്ന മൂന്ന് ദിവസത്തെ ഖത്തര്‍ ഗ്രാന്‍ഡ് പ്രീയുടെ വിജയത്തിന് സഹായിച്ചതായി അശ്ഗാല്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. ഈ വിജയമാണ് കിഞ്ഞ ദിവസം സമാപിച്ച ലോക മോട്ടോര്‍ ഗ്രാന്റ് പ്രീ ഗോള്‍ഡ് ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യമരുളുവാന്‍ സഹായിച്ചത്.
1,450 ചതുരശ്ര വിസ്തീര്‍ണ്ണമുള്ള 12 സജ്ജീകരണ മുറികളുള്ള പുതിയ കെട്ടിടം രൂപകല്‍പ്പന ചെയ്യുന്നതിനൊപ്പം 542 ലൈറ്റിംഗ് പോളുകളും 3,703 ലൈറ്റിംഗ് യൂണിറ്റുകളും (എല്‍ഇഡി) സ്ഥാപിച്ചിട്ടുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്. കൂടാതെ, ജീവനക്കാരുടെ താമസ കെട്ടിടത്തിന്റെ രൂപകല്‍പ്പനയും പൂര്‍ത്തിയായി, ഇത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടപ്പിലാക്കും.