രാജ്യത്ത് കോവിഡ് രോഗികള്‍ക്ക് മാത്രമായി 7 ആശുപത്രികള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: രാജ്യത്ത് കോവിഡ് രോഗികള്‍ക്ക് മാത്രമായി 7 ആശുപത്രികള്‍ സജ്ജമാക്കിയതായി പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി.അല്‍ വകറ ഹോസ്പിറ്റല്‍, ഹസം മെബൈറീക്ക് ജനറല്‍ ആശുപത്രി, കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, ക്യൂബന്‍ ഹോസ്പിറ്റല്‍, റാസ് ലഫാന്‍ ഹോസ്പിറ്റല്‍, മിസഈദ് ഹോസ്പിറ്റല്‍, സര്‍ജിക്കല്‍ സ്പെഷ്യാലിറ്റി സെന്റര്‍ എന്നിവയാണ് നിലവിലെ ഏഴ് കോവിഡ് ആശുപത്രികള്‍ .
കോവിഡ് രോഗികളെ പരിചരിക്കുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളും ഈ ആശുപത്രികളിലുണ്ട്. പരിചയ സമ്പന്നരായ മെഡിക്കല്‍ സംഘവും മാനേജ്മെന്റും സഹകരിച്ച് കോവിഡിനെ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ശ്രമത്തിലാണ് മന്ത്രാലയം.
വകറ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയത് കൂടുതല്‍ കോവിഡ് രോഗികള്‍ക്ക് വിദഗ്ധ ചികില്‍സ ലഭ്യമാക്കുവാന്‍ സഹായകമാകുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുല്ല അല്‍ അന്‍സാരി പറഞ്ഞു.