Breaking News
യാത്രാവിലക്കില്ല, പ്രവാസി സമൂഹത്തിന്റെ ആശങ്കയൊഴിഞ്ഞു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ യാത്രവിലക്കടക്കമുള്ള സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക് രാജ്യം നീങ്ങുമോ എന്ന ആശങ്കകള്‍ മാറി. തല്ക്കാലം യാത്ര വിലക്കില്ല, വിമാനത്താവളമടക്കില്ല.
അനുദിനം കോവിഡ് കേസുകള്‍ കൂടുകയും, മരണങ്ങള് വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എയര്പോര്ട്ടടക്കുന്നതടക്കമുള്ള നടപടികളുണ്ടായേക്കുമെന്ന ആശങ്കയിലായിരുന്ന പ്രവാസി സമൂഹത്തിന് താല്‍ക്കാലികാശ്വാസം നല്‍കുന്നതാണ് ഇന്ന് നടന്ന മന്ത്രിസഭായോഗ തീരുമാനം.
ജാഗ്രതയോടെ, കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിച്ച് സാമൂഹിക പ്രതിബദ്ധത ഉറപ്പ് വരുത്തുകയാണ് ഇനി പ്രവാസി സമൂഹത്തിന് ചെയ്യാനുള്ളത്.