റമദാനില്‍ ചൂട് സംബന്ധമായ പ്രശ്നങ്ങളില്‍ ജാഗ്രത വേണം ഡോ. മുയാദ് ഖാസിം ഖാലിദ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: നീണ്ട മണിക്കൂറുകള്‍ റമദാന്‍ വ്രതമനുഷ്ടിക്കുമ്പോള്‍ നിര്‍ജ്ജലീകരണം, ചൂട്, ക്ഷീണം, മറ്റ് ചൂട് സംബന്ധമായ അസുഖങ്ങള്‍ എന്നിവയെക്കുറിച്ച് ജാഗ്രത വേണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മുയാദ് ഖാസിം ഖാലിദ് ആവശ്യപ്പെട്ടു.
കൂടുതല്‍ ദ്രാവകങ്ങള്‍ കുടിക്കുന്നതിലൂടെ മിതമായ നിര്‍ജ്ജലീകരണം സാധാരണഗതിയില്‍ പഴയപടിയാക്കാം. എന്നാല്‍ കഠിനമായ നിര്‍ജ്ജലീകരണം, ചൂട് സംബന്ധമായ അസുഖങ്ങള്‍ എന്നിവ മെഡിക്കല്‍ അത്യാഹിതങ്ങളാണെന്നും അടിയന്തര ചികിത്സ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
റമദാന്‍ മാസത്തില്‍ നോമ്പിന്റെ ഫലമായി ദാഹവും ക്ഷീണവും ഉണ്ടാകും. പ്രത്യേകിച്ച് ചൂടുള്ള മാസങ്ങളില്‍ വിശുദ്ധ മാസം വരുമ്പോള്‍ ഇത് സ്വാഭാവികമാണ്. എന്നാല്‍ ചില കേസുകളില്‍ ഈ അസ്ഥ കൂടുതല്‍ വഷളാകുകയും നിര്‍ജ്ജലീകരണം, ക്ഷീണം, സ്ട്രോക്ക് എന്നിവയിലേക്ക് നയിക്കുകയും ചെയ്യാം ഡോ. ഖാലിദ് പറഞ്ഞു.
ചര്‍മ്മത്തിന്റെ ചുവപ്പ്, ചൂട്, തലകറക്കം, ഓക്കാനം, ഛര്‍ദ്ദി, ക്ഷീണം, പേശികള്‍ വലിയല്‍, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ഹൃദയമിടിപ്പ് ഉയരല്‍ എന്നിവ സാധാരണയായി ചൂട് സംബന്ധമായ അസുഖത്തിന്റെ ആദ്യ ലക്ഷണങ്ങളാണെന്ന് ഡോ. ഖാലിദ് പറയുന്നു. ചികിത്സ നല്‍കാതെ വിടുകയാണെങ്കില്‍, ഇത് ഹൃദയാഘാതത്തിലേക്ക് വരെ നയിച്ചേക്കാം. ചൂടുമായി ബന്ധപ്പെട്ട ഏറ്റവും ഗുരുതരമായതും മാരകമായതുമായ അവസ്ഥയാണിത്.
റമദാന്‍ മാസത്തില്‍ ആളുകള്‍ ദീര്‍ഘനേരം അന്നപാനീയങ്ങള്‍ ഒഴിവാക്കുന്നത് തന്നെ നിര്‍ജ്ജലീകരണത്തിന് കാരണമാകാം. എന്നാല്‍ കൂടുതല്‍ വെയില്‍ കൊള്ളുന്നതും അമിതമായി വിയര്‍ക്കുന്നതും നിര്‍ജ്ജലീകരണ സാധ്യത വര്‍ദ്ധിക്കുന്നു, ”ഡോ. ഖാലിദ് പറഞ്ഞു.