Uncategorized
പുതിയകത്ത് മുഹമ്മദ് അഫ്സല്‍ ഖത്തറില്‍ നിര്യാതനായി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കൂട്ടായി സ്വദേശി പുതിയകത്ത് മുഹമ്മദ് അഫ്സല്‍ ഖത്തറില്‍ നിര്യാതനായി. 39 വയസ്സായിരുന്നു. വാല്‍വ് സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഹമദ് ഹോസ്പിറ്റലില്‍ അഡ്മിറ്റായിരുന്നു. ആശ്വാസം തോന്നിയതിനെതുടര്‍ന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത് റൂമിലെത്തിയെങ്കിലും പ്രയാസങ്ങള്‍ വര്‍ദ്ധിക്കുകയും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
6 വര്‍ഷമായി ഖത്തറില്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്.
തവനൂര്‍ നിയോജക മണ്ഡലം ഇന്‍കാസ് മെമ്പറാണ്. മലപ്പുറം ഡിസിസി സെക്രട്ടറി അഡ്വ. നസറുള്ള സഹോദരനാണ്.
ജസീറയാണ് ഭാര്യ, ആയിഷ ലിയ, അനാന്‍ അബൂബക്കര്‍ മക്കളാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും.